കൊച്ചി: ബെംഗളൂരു അല്‍ ക്വമര്‍ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ കുറ്റക്കാരായവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. തികച്ചും മനുഷ്യത്വരഹിതമായാണ് ഒരു ദളിത് വിദ്യാര്‍ത്ഥിനിയോട് ഇവര്‍ പെരുമാറിയത്.
മലയാളി വിദ്യാര്‍ത്ഥികളാണ് ഈ ക്രൂരകൃത്യത്തിന് നേതൃത്വം കൊടുത്തതെന്നത് ഞെട്ടലുളവാക്കുന്നതാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു. പ്രതികളെ രക്ഷിക്കാനുള്ള കോളേജ് അധികൃതരുടെ ശ്രമം തികച്ചും അപലപനീയമാണ്.
അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കണം. പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബാബു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: