ത്രിരാഷ്ട്ര പരമ്പര: ഓസീസ് ഫൈനലില്‍

Wednesday 22 June 2016 11:03 pm IST

ബാര്‍ബഡോസ്: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ ഫൈനലില്‍. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ ആറു വിക്കറ്റിനു കീഴടക്കിയാണ് ഓസീസ് കലാശക്കളിക്കു യോഗ്യത നേടിയത്. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് - 282/8 (50), ഓസ്‌ട്രേലിയ - 283/4 (48.4). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസ് മര്‍ലോണ്‍ സാമുവല്‍സിന്റെയും (125), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് രാംദിനിന്റെയും (91) മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. 134 പന്തില്‍ 14 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെടെയാണ് സാമുവല്‍സ് പത്താം സെഞ്ചുറി നേടിയത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നു വിക്കറ്റെടുത്തു. ജയിംസ് ഫൗള്‍ക്‌നര്‍ക്കും സ്‌കോട്ട് ബൊലാന്‍ഡിനും രണ്ടു വീതം വിക്കറ്റ്. മറുപടിയില്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് (78), മിച്ചല്‍ മാര്‍ഷ് (79 നോട്ടൗട്ട്) എന്നിവരുടെ അര്‍ധശതകങ്ങളാണ് ഓസീസിനെ ജയത്തിലേക്കു നയിച്ചത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (46 നോട്ടൗട്ട്), ജോര്‍ജ് ബെയ്‌ലി (34) എന്നിവരും പിന്തുണ നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.