തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത്. രാവിലെ 9 മണിക്ക് ഹൈസിന്ത് ഹോട്ടലില്‍ നടക്കുന്ന ദേശീയ ജനാധിപത്യ സഖ്യം സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കും.
തിടര്‍ന്ന് ബിജെപി സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ദേശീയ സംഘടനാ സെക്രട്ടറി രാം ലാല്‍, സഹ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരും പങ്കെടുക്കും. ഉച്ചക്ക് ഒരുമണിക്ക് ശിവഗിരി സന്ദര്‍ശിക്കും. സ്വാമിമാരുമായി ചര്‍ച്ച നടത്തുന്ന അമിത് ഷാ ഉച്ചഭക്ഷണവും മഠത്തില്‍ നിന്ന് കഴിക്കും.
3.30ന് ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ 63-ാം ചരമവാര്‍ഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യും. ജഗതി അനന്തപുരി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഓ.രാജഗോപാല്‍ എംഎല്‍എ, വി.മുരളീധരന്, പി.കെ.കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: