തലശ്ശേരി: ലോക യോഗദിനാചരണത്തിന്റെ ഭാഗമായി യോഗ ഡെമോണ്സ്ട്രേഷന് ക്ലാസ്സും പരിശീലനവും നടന്നു. മമ്പറം ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന പരിശീലന പരിപാടിയില്‍ മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സൂള്‍ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ എം.എം.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു ഹെഡ്മിസ്ട്രസ്സ് വൃന്ദയോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്കൂള്‍ മാനേജര്‍ മമ്പറം പി മാധവന്, വൈസ് പ്രിന്‍സിപ്പാള്‍ ബെന്നി ടി.സി.കൃഷ്ണന് നമ്പ്യാര്‍, ശശീന്ദ്രന്, ശ്രീജയ, ജായ് രാഘവ,് ജിഷ.സി എന്നിവര്‍ നേതൃത്വം നല്കി. സ്മിത.എന്‍ സ്വാഗതവും മഞ്ജുഷ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: