പയ്യാവൂര്‍: ചന്ദനക്കാംപാറയിലെ ചെറ്റാലിക്കല്‍ ബിജു-സൗമ്യ ദമ്പതികളുടെ നാലു വയസ്സുള്ള കാര്‍ത്തിക് നട്ടെല്ല് വളരുന്ന ഗുരുതരമായ അസുഖത്തിന് മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഏകദേശം മൂന്നുലക്ഷം രൂപ ചെലവുവരുന്ന ഓപ്പറേഷന് വേണ്ടി വരും. നിര്‍ധനരായ മാതാപിതാക്കള്‍ക്ക് സാമ്പത്തിക ബാധ്യത താങ്ങാനാവാത്തതിനാല്‍ നാട്ടുകാര്‍ ചികിത്സാസഹായക്കമ്മറ്റി രൂപീകരിച്ചു. ധനസമാഹരണം നടത്തുന്നതിന് ഫിലിപ്പ് തൈക്കൂട്ടം കണ്‍വീനറായും പയ്യാവൂര്‍ പഞ്ചായത്ത് വാര്‍ഡ് അംഗം വിജയമ്മ കാക്കശ്ശേരി ചെയര്‍മാനായും ചന്ദനക്കാംപറമ്പില് സിണ്ടിക്കേറ്റ് ബാങ്കില്‍ 42522200049682 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: