യോഗ ദിനം ആചരിച്ചു

Thursday 23 June 2016 1:23 am IST

കൂത്തുപറമ്പ്: ഭാരത് സ്വാഭിമാന്‍ പതഞ്ജലി യോഗസമിതി ജില്ലാ കമ്മറ്റി, വേങ്ങാട് ഇകെഎന്‍എസ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്, വേങ്ങാട് സാന്ത്വനം ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി യോഗ മഹോത്സവം സംഘടിപ്പിച്ചു. വേങ്ങാട് ഗവ.ഹയര്‍സക്കണ്ടറി സ്‌കൂളില്‍ നടന്ന യോഗ മഹോത്സവം ഡോ.ബിന്ദു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ഒ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ സുജാത സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡണ്ട് പി.പവിത്രന്‍, പ്രദീപന്‍ തൈക്കണ്ടി, സനോജ് നെല്യാടന്‍, സി.പി.പ്രശാന്ത്മാസ്റ്റര്‍, സി.കെ.സരസപ്പന്‍, കെ.ഷിനിത്ത് മാസ്റ്റര്‍, പി.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരത് സ്വാഭിമാന്‍ പതഞ്ജലി യോഗസമിതി ജില്ലാ പ്രസിഡണ്ട് പി.ഭാസ്‌കരന്‍ യോഗ ക്ലാസ് കൈകാര്യം ചെയ്തു. യോഗ പ്രദര്‍ശനവും ഉണ്ടായിരുന്നു. മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കാടാച്ചിറ: കാടാച്ചിറ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ യോഗാ ദിനാചരണം കാടാച്ചിറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ഷീജ ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് മീഡിയം പ്രിന്‍സിപ്പല്‍ എം.വി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. യോഗ പരിശീലനത്തെക്കുറിച്ച് കെ.ചേതന സംസാരിച്ചു. സി.ഷൈനി ടീച്ചര്‍, ടി.വി.ബേബി ലത, പി.അനില, കെ.ധന്യ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എം.വി.ശശിധരന്‍ യോഗ പ്രദര്‍ശനം അവതരിപ്പിച്ചു. സൗജന്യ യോഗ പരിശീലന ക്ലാസും ആരംഭിച്ചു. കണ്ണൂര്‍: വേദാന്ത സത്‌സംഗവേദിയും തളാപ്പ് സംഗമം റസിഡന്‍സ് അസോസിയേഷനും സംയുക്തമായി തളാപ്പ് സംഗമം ഹാളില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡണ്ട് വി.എ.രാമാനുജന്‍ അധ്യക്ഷത വഹിച്ചു. നാറാത്ത് കൈവല്യാശ്രമം അധിപന്‍ സ്വാമി കൈവല്യാനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തി. വിവിധ പരിക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കും. പുനലൂര്‍ പ്രഭാകരന്‍, സെക്രട്ടറി എം.വി.ശശിധരന്‍, എം.വി.സുരേശന്‍, എം.പി.ഷീബ തുടങ്ങിയവര്‍ സംസാരിച്ചു. യോഗ പ്രദര്‍ശനവും ഉണ്ടായിരുന്നു. കണ്ണൂര്‍: തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്നുവരുന്ന സൗജന്യ യോഗ പഠനക്ലാസിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. സൗജന്യ യോഗ പഠനക്ലാസ് പുതിയ ബാച്ച് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫോണ്‍: 8086357728, 9746919666. പയ്യന്നൂര്‍: അരവിന്ദ വിദ്യാലയത്തില്‍ സംഘടിപ്പിച്ച യോഗ ദിനാചരണത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും യോഗചെയ്തു. യോഗാചാര്യന്‍ ധനഞ്ജയന്‍ തോട്ടട ക്ലാസെടുത്തു. പ്രിന്‍സിപ്പാള്‍ ടി.സുനില്‍ അധ്യക്ഷത വഹിച്ചു. യോഗ അധ്യാപിക ആര്‍.കെ.മംഗള സംസാരിച്ചു. സുര്യനമസ്‌കാരം ഉള്‍പ്പെടെയുള്ള യോഗമുറകളുടെ പ്രദര്‍ശനവുമുണ്ടായി. പൊതുജനങ്ങള്‍ക്കായി പഞ്ചദിന യോഗ പരിശീലന ശിബിരവും തുടങ്ങി. കുഞ്ഞിമംഗലം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റ് സപ്തദിന യോഗ കേമ്പ് നടത്തി. യോഗ ദിനാചരണം പ്രിന്‍സിപ്പാള്‍ വി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി യുപി സ്‌കൂളില്‍ നടന്ന യോഗാദിനാചരണം പ്രഥാനാധ്യാപിക ടി.രാധ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ.കെ.സുരേഷ്, കെ.അജയന്‍, ദീപക്, കെ.നളിനി, സതി, മധു എന്നിവര്‍ സംസാരിച്ചു. പുറച്ചേരി ഗവ.യുപി സ്‌കൂളില്‍ മുകേഷ് യോഗാസന പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി. പ്രഥമാധ്യാപകന്‍ എ.വി.അബ്ദുള്‍ അഫീല, പി.ഊര്‍മ്മിള എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍: ഹോപ്പ് പുനരധിവാസകേന്ദ്രത്തില്‍ ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി സപ്തദിന യോഗ പരിശീലന ക്യാമ്പ് നടത്തി. സമാപന സദസ് ആര്‍ട്ട് ഓഫ് ലിവിങ്ങ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പവനാനന്ദന്‍ അധ്യക്ഷത വഹിച്ചു. ഹരിദാസ് മംഗലത്ത്, കെ.എസ്.ജയമോഹന്‍, ഏകനാഥന്‍, മധു ചക്കരക്കല്ല്, ബി.ടി.റാണി എന്നിവര്‍ സംസാരിച്ചു. പരിശീലനത്തിന് ശശി അന്നൂര്‍, എം.ദിനേശന്‍, സരോജിനി, മിനി, ബേബി എന്നിവര്‍ നേതൃത്വം നല്‍കി. ഇരിട്ടി: വേള്‍ഡ് കമ്മ്യൂണിറ്റി സര്‍വീസ് സെന്ററിന്റെ ഭാഗമായ ഇരിട്ടി-കണ്ണൂര്‍ സ്‌കൈ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ യോഗാദിനം ആചരിച്ചു. രാവിലെ 6 മണിമുതല്‍ യോഗാധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് കിളിയന്തറയില്‍ യോഗാഭ്യാസ പരിപാടി നടന്നു. ഇരിട്ടി സിറ്റി സെന്ററില്‍ ആരംഭിച്ച യോഗ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ആള്‍ ഇന്ത്യാ ക്വാളിഫൈഡ് യോഗ ടീച്ചേര്‍സ് അസ്സോസ്സിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്പി.ജി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭരത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി യോഗ ഡിപ്ലോമ പാസ്സായ കച്ചേരിക്കടവിലെ റിട്ട. പ്രധാനാദ്ധ്യാപിക കെ.എം.മേരിക്കുട്ടിക്കുള്ള ഉപഹാരം മാനേജിംഗ് ട്രസ്റ്റി കലവൂര്‍ ജോണ്‍സണ്‍ സമര്‍പ്പിച്ചു. വിവിധ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. യോഗാദ്ധ്യാപകരായ മാത്തുക്കുട്ടി സബാസ്റ്റ്യന്‍, ഇസബല്‍ ജോണ്‍സണ്‍, ടോമി സൈമണ്‍, കെ.എം. മേരിക്കുട്ടി, രാഹുല്‍ ജോണ്‍സണ്‍, പ്രസന്ന ശശിധരന്‍, കെ.പി.റസാക്ക്, ഇബ്രാഹീം കുട്ടി വള്ളിത്തോട് തുടങ്ങിയവര്‍ ജില്ലയിലെ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടാല്‍ ജില്ലയില്‍ എവിടെയും യോഗ ക്ലാസ് തുടങ്ങാനും ട്രസ്റ്റ് തീരുമാനിച്ചു. തലശ്ശേരി: തലശ്ശേരി ആര്‍ട്ട് ഓഫ് ലിവിങ്ങ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം കെ.പി.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സംയോജകന്‍ പവനാനന്ദന്‍ അധ്യക്ഷത വഹിച്ചു. മധുസൂദനന്‍, പ്രകാശന്‍, രാജേഷ്, കൃഷ്ണ, രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.