കണ്ണൂര്‍: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒളിമ്പിക് റണ്‍ നടത്തുന്നു. കായിക താരങ്ങളും അസോസിയേഷന് ഭാരവാഹികളും പങ്കെടുക്കുന്ന ‘ഒളിമ്പിക് റണ്‍’ ഇന്ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ വൈകുന്നേരം 4.30ന് മേയര്‍ ഇ.പി.ലത ഫ്ളേഗ് ഓഫ് ചെയ്യും. കായികതാരങ്ങളുടെ പ്രതിജ്ഞയും തുടര്‍ന്ന് നടക്കും. ചടങ്ങില്‍ പ്രസിഡണ്ട് ഒ.കെ.വിനീഷ് അധ്യക്ഷത വഹിക്കും. തലശ്ശേരി സായി സെന്റററില്‍ ഇന്നലെ എ.എന്‍.ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: