തലശ്ശേരി: പുന്നോല്‍ ശ്രീനാരായണ മഠത്തിനടുത്ത് ഒറ്റമുറി വീട് കത്തിനശിച്ചു. കൂലിത്തൊഴിലാളിയായ കക്കോടത്ത് ഗോപിനാഥിന്റെ വീടാണ് കത്തി നശിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഗോപിനാഥിനും ഭാര്യയും ജോലിക്കും മകന് സ്കൂളിലും പോയ സമയത്താണ് തീപിടുത്തമുണ്ടായത്. ഇവരുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വീട്ടുപകരണങ്ങള്‍ മുഴുവനും കത്തിനശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: