അക്രമക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: ബിജെപി

Thursday 23 June 2016 1:26 am IST

തലശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ സിപിഎം നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തകര്‍ത്ത സംഭവത്തിലെ പ്രതികളെ പിടികൂടാതെ ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനമാണ് പോലീസിന്റേതെന്ന് ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. സിപിഎം നേതാക്കളെ പ്രീതിപ്പെടുത്താന്‍ പോലീസ് കൈക്കൊള്ളുന്ന ഇത്തരം നിലപാടുകള്‍ ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണ്. കൂത്തുപറമ്പ്, കതിരൂര്‍, ധര്‍മ്മടം പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയ അക്രമത്തിനെതിരായ ബിജെപി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പരാതികളില്‍ ഇരട്ടത്താപ്പ് കാണിക്കുന്ന പോലീസ് നിലപാടുകള്‍കക്കെതിരെ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി മണ്ഡലം കമ്മറ്റി അറിയിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ആര്‍.കെ.ഗിരിധരന്‍, കെ.പി.ഹരീഷ് ബാബു, എ.സനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.