മഥുര: കൂട്ടമായി കന്നുകാലികൾ ചത്ത് ലോറിക്കുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ ക്ഷുഭിതരായ നാട്ടുകാർ ലോറി അഗ്നിക്കിരയാക്കി. ഉത്തർപ്രദേശിലെ മതുര ജില്ലയിലാണ് ദാരുണമായ രീതിയിൽ 30 കന്നുകാലികളെ ലോറിക്കുള്ളിൽ ചത്ത നിലയിൽ കാണപ്പെട്ടത്.
മതുരയിലെ ദേശീയ പാതക്കു സമീപമുള്ള ചൗഹൗ ഗ്രാമത്തിലെ കടക്കു സമീപം നിർത്തിയിട്ടിരുന്ന ലോറിക്കുള്ളിൽ നിന്നും രക്തം നിലത്തേക്ക് പതിക്കുന്നത് ഗ്രാമവാസികൾ കാണാനിടയായി. തുടർന്ന് ലോറിക്ക് പുറക് വശത്തുള്ള പ്ലാസ്റ്റിക് കവർ മാറ്റി പരിശോധിച്ചപ്പോഴാണ് 30 കന്നുകാലികൾ ചത്ത് കിടക്കുന്നത് കണ്ടത്.
തുടർന്ന് പ്രദേശവാസികൾ ലോറി അഗ്നിക്കിരയാക്കുകയും ദേശീയ പാത ഉപരോധിക്കുകയായിരുന്നു. കന്നുകാലികളെ കയറ്റുമതി ചെയ്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പോലീസിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: