കൊച്ചി : സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായര്‍ ക്രോസ് വിസ്താരത്തിന് ഹാജരാകാത്തതിനെ തുടര്‍ന്ന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്‍ക്വയറി കമ്മീഷന് ആക്ട് 16(10) വകുപ്പ് അനുസരിച്ചാണ് വാറണ്ട് പുറപ്പെടുവിച്ചത്.
ക്രോസ് വിസ്താരം നീട്ടിത്തരാന്‍ പറ്റില്ലെന്നും വ്യാഴാഴ്ച ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും നേരത്തെ തന്നെ സോളാര്‍ കമ്മിഷന് വ്യക്തമാക്കിയിരുന്നു.
കൈയ്ക്ക് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍ നിര്ദേശിച്ചിട്ടുള്ളതിനെ തുടര്‍ന്ന് ഇന്ന് കമ്മിഷന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കാട്ടി സരിതയുടെ അഭിഭാഷകന് സോളാര്‍ കമ്മിഷന് അപേക്ഷ നല്കി. ഇതേത്തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: