കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുള്ള കഞ്ചാവു വില്‍പ്പന വ്യാപകമാകുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ സൂചന.’ഇന്നലെ ഉച്ചക്ക് ചങ്ങന്‍കുളങ്ങരയില്‍ വച്ച് കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടത്തിയ നാലു സ്കൂള്‍ വിദ്യാര്‍ത്ഥികളെ കരുനാഗപ്പള്ളി എക്സൈസ് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
എക്സൈസ് സംഘത്തെ കണ്ട് ഓടിയ വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പ്രതികള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായതിനാല്‍ രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി താക്കീതു നല്‍കുകയും റീ അഡിഷന് സെന്ററില്‍ എത്തിക്കുകയും ചെയ്തു. കരുനാഗപ്പളളിയുടെ വിവിധ ഭാഗങ്ങളില്‍ വിലപിടിപ്പുള്ള കാറുകള്‍ വാടകക്ക് എടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ച’കഴിഞ്ഞ ഒരുമാസത്തിനിടെ ഇത്തരം എട്ടോളം കേസുകള്‍ പിടിച്ചതായും അവര്‍ അറിയിച്ചു റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ദാസ്, ഹരികൃഷ്ണന്, സിവില്‍ ഓഫീസര്‍മാരായ സന്തോഷ് സങ്കീത്, ശ്യാംകുമാര്‍, വിജ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: