മേപ്പയ്യൂര്‍: ചൊവ്വാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മേപ്പയ്യൂരില്‍ വ്യാപകമായി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. പാവട്ട്കണ്ടി മുക്കിലെ മാവുള്ളകണ്ടി നഫീസയുടെ വീടിനു മുകളില്‍ പ്ലാവ് മുറിഞ്ഞുവീണു വീട് പൂര്‍ണമായും തകര്‍ന്നു. മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന് സമീപം തേനാംകുഴിയില്‍ കുഞ്ഞിക്കണ്ണന് നായരുടെ വീടിനു മുകളില്‍ തെങ്ങ് വീണു വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. വിളയാട്ടൂരിലെ അമ്മാളുവിന്റെ വീടിന്റെ മുകളില്‍ പ്ലാവ് ഒടിഞ്ഞുവീണ് വീടും തകര്നന്നിട്ടുണ്ട്. ഓരോ വീടുകള്‍ക്കും രണ്ടുലക്ഷം രൂപയുടെ നഷ്ടം സഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന, പഞ്ചായത്ത് അംഗം ഷര്‍മിന കോമത്ത്, റവന്യൂ വില്ലേജ് അധികൃതര്‍ സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: