ബികെഎസ് സമ്മർക്യാമ്പ്‌ ഉദ്ഘാടനം ജൂലൈ മൂന്നു മുതല്‍

Thursday 23 June 2016 5:22 pm IST

കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി കേരളീയ സമാജം നടത്തി വരുന്ന സമ്മർ ക്യാമ്പ്‌ ഈ വര്‍ഷവും പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 2016 ജൂലൈ മൂന്ന് മുതൽ ആഗസ്റ്റ്‌19 വരെ ഒന്നര മാസത്തോളം നീണ്ടു നില്ക്കുന്ന ക്യാമ്പ്‌ ആണ് ഇക്കുറി ആസൂത്രണം ചെയ്തിരിക്കുന്നത്. ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂലൈ രണ്ട് ശനിയാഴ്ച വൈകീട്ട് എട്ടു മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടത്തപ്പെടുന്നതാണെന്ന് സമാജം പ്രസിഡന്റ്‌ പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ.കെ വീരമണി എന്നിവർ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കേരളത്തിൽ ഏറെ അറിയപ്പെടുന്ന ചിക്കൂസ് കാളിയരങ്ങിന്റെ ഡയറക്ടറും ചിത്രകാരനും, നാടക രചയിതാവ് , നാടക സംവിധായകാൻ , ടെലിവിഷൻ അവതാരകൻ എന്നീ നിലകളിൽ മികവ് തെളിയിച്ച കലാധ്യാപകൻ കൂടി ആയിരുന്ന ചിക്കൂസ് ശിവനും അദ്ദേഹത്തിന്റെ ഭാര്യ രാജി ശിവനും ക്യാമ്പിന് നേതൃത്വം കൊടുക്കും. ഇവർക്കൊപ്പം സമാജത്തിലെ സന്നദ്ധ സേവകരായ ഇരുപതോളം വനിതകളും ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരിക്കും. അഞ്ച് വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം. പങ്കെടുക്കുന്നവർ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യണം. ജൂണ്‍ 25 ന് രജിസ്ട്രേഷൻ അവസാനിക്കും. ബഹറിനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ്‌ അവസാനിക്കുന്നത് വരെ സ്ഥിരമായ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ശാന്ത രഘു ക്യാമ്പ് കൺവീനറും, മനോഹരൻ പാവറട്ടി, സിറാജുദീൻ എന്നിവർ കോ-ഓർഡിനേറ്റർ ആയുള്ള വിപുലമായ കമ്മറ്റിയാണ് ഇതിന്റെ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നത്. പ്രവാസികളായ നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ സംസ്കാരത്തേയും സാഹിത്യത്തെയും കലയേയും പാരമ്പര്യത്തെയും എല്ലാ തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭ അവസരം ആണ് ഇത്തരം ക്യാമ്പുകൾ. ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ക്യാമ്പ്‌ വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നും സമാജം ഭരണസമിതി അഭ്യര്‍ത്ഥിച്ചു. രജിസ്ട്രേഷനും മറ്റു കാര്യങ്ങൾക്കും സമാജം ഓഫിസുമായോ താഴെ പറയുന്ന നമ്പരു കളിലോ ബന്ധപ്പെടുക ശാന്ത രഘു( 36003696 ) മനോഹരൻ പാവറട്ടി ( 39848091.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.