അബൂജ: നൈജീരിയയില്‍ വിദേശികളായ ഖനന കമ്പനിയിലെ ജോലിക്കാരെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി.
ഓസ്ട്രേലിയന്‍ കമ്പനിയുടെ ജീവനക്കാരെയാണ് തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.
രണ്ട് നൈജീരിയക്കാര്‍, മൂന്ന് ഓസ്ട്രേലിയക്കാര്‍, ഒരു ദക്ഷിണാഫ്രിക്കക്കാരന്, ഒരു ന്യൂസിലന്ഡുകാരന് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.
ബുധനാഴ്ച രാവിലെ ഏഴിന് അക്പബുയോ ജില്ലയിലായിരുന്നു സംഭവം. പോലീസും സൈന്യവും ബന്ധികളെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: