വെള്ളിയാമറ്റം ജംഗ്ഷനില്‍ അപകടം പതിയിരിപ്പുണ്ട്

Thursday 23 June 2016 9:26 pm IST

കാഞ്ഞാര്‍: കാഞ്ഞാര്‍ വെള്ളിയാമറ്റം ജംഗ്ഷനില്‍ അപകടം തുടര്‍ക്കഥയാകുന്നു.ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ ജംഗ്ഷനില്‍ ഉണ്ടാകുന്നത്. വെള്ളിയാമറ്റം, ആനക്കയം ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ സംസ്ഥാന പാതയിലേക്ക് അശ്രദ്ധമായി കയറുന്നതാണ് പലപ്പോഴും അപകടം ഉണ്ടാക്കുന്നത്. രണ്ടു മാസം മുമ്പ് ഈ ജംഗ്ഷനിലുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.വെള്ളിയാമറ്റം ആനക്കയം ഭാഗങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ അമിത വേഗതയിലാണ് പ്രധാനപാതയിലേക്ക് പ്രവേശിക്കുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുവാന്‍ ഹബ്ബ് സ്ഥാപിച്ചാല്‍ അമിത വേഗത ഒഴിവാക്കുവാന്‍ കഴിയും.സാരമായ അപകടങ്ങള്‍ മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. ചെറിയ രീതിയിലുള്ള തട്ടും മുട്ടും സ്ഥിരം സംഭവമാണ്. തൊടുപുഴ പുളിയന്‍ മല സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ അതിവേഗതയില്‍ സഞ്ചരിക്കുന്ന ഭാഗമാണിത്.തിരക്കേറിയ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഇടമായിട്ടും യാതൊരു വിധ മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.