വിവാഹ വാഗ്ദാനം നല്‍കി പീഡനവും തട്ടിപ്പും: പ്രതി പിടിയില്‍

Thursday 23 June 2016 9:26 pm IST

രാമങ്കരി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും, സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. രാമങ്കരി സ്വദേശിനിയായ യുവതി നല്കിയ പരാതിയിന്മേലാണ് അറസ്റ്റ്. തിരുവനന്തപുരം വിഴിഞ്ഞം ശ്രീരാഗം വീട്ടില്‍ പ്രശാന്ത് (33)നെയാണ് വീടിന് സമീപം രാമങ്കരി സി.ഐ. ഉമേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാഴ്ചക്കുറവുള്ള വിവാഹിതനായ പ്രതി മുന്‍പും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. യുവതിയില്‍ നിന്നും പല തവണയായി മൂന്നര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. ഇത് പ്രതിയുടെ സുഹ്യത്തായ ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്കാണ് കൈമാറിയിരിക്കുന്നത്. സംഭവത്തില്‍ സുഹ്യത്തിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.