ന്യൂദല്‍ഹി: ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യാ (എഫ്ടിഐഐ) ചെയര്മാന് ഗജേന്ദ്ര ചൗഹാന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചു. മകന്റെ വിവാഹത്തിന് ക്ഷണിക്കുവാനാണ് അദ്ദേഹത്തെ കണ്ടതെന്ന് ചൗഹാന് പറഞ്ഞു.
ചൗഹാനെ എഫ്ടിഐഐ ചെയര്മാന് ആയി നിയമിച്ചതിനെതിരെ പ്രക്ഷോഭവുമായി കോണ്‍ഗ്രസും ഇടത് നക്സല്‍ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. 2016 ജനുവരിയിലാണ് ചൗഹാന് ചെയര്‍മാനായി ചുമതലയേറ്റത്.
ചൗഹാനെതിരായുള്ള സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. എന്നാല്‍ അനാവശ്യ സമരത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തതോടെ സമരം പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: