കോട്ടയം: പുതുപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് നവതി ആഘോഷം വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ മുതല്‍ 2017 മെയ് വരെയാണ് ആഘോഷപരിപാടികള്‍ . 26 ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ച്ചാണ്ടി ഉദ്ഘാടനം ചെയ്യും. ജോസ്.കെ.മാണി എം.പി മുഖ്യ പ്രഭാഷണം നടത്തും. ബാങ്ക് പ്രസിഡന്റ് ടി.എം തോമസ്, സെക്രട്ടറി ജോര്‍ജ് പി.മാത്യു, ഡയര്‍ക്ടര്‍മാരായ അലക്സ്.പി.ജോര്‍ജ് , ബിജു ചൂരംപള്ളി, വി.എ മോഹന്‍ദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: