ചങ്ങനാശേരി: ഭാരതീയ ഋഷീശ്വരന്മാര് പ്രപഞ്ചത്തിലെ മാനവരാശിയുടെ നിലനില്‍പ്പിനും ബുദ്ധിക്കും രോഗപ്രതിരോധശേഷിക്കും പോസിറ്റീവ് എനര്‍ജിക്കും നല്കിയ വരദാനമാണ് യോഗ. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂന്നിയ ചൈന പോലും സംസ്കൃതത്തിനും മന്ത്രങ്ങള്‍ക്കും സ്വാഗതം നല്‍കിയിരിക്കുകയാണെന്നും, ഐക്യമത്യസൂക്തം ഒരു മതത്തിന്റെ മാത്രമല്ലെന്നും അത് പഞ്ചേന്ദ്രിയങ്ങളെ ഉണര്‍ത്തുന്ന ശബ്ദങ്ങളുടെ പ്രവാഹമാണെന്നും ഹിന്ദു ഐക്യവേദി വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. സംഘപരിവാര്‍ നേതാക്കളായ രാജു വെള്ളയ്ക്കല്‍, എന്‍.സന്തോഷ്കുമാര്‍, ബിജു മങ്ങാട്ടുമഠം, അഭിലാഷ്, റെജികുമാര്‍ തോട്ടായില്‍, സോമരാജന്, വി.ജി. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: