തിരുവല്ല: പെടോള് പമ്പ് ജീവനക്കാരെ അക്രമിച്ച് പണം കവര്‍ന്ന കേസില്‍ പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പാമ്പാടി പൂതക്കൂഴി സ്വദേശി കല്ലൂതറ രാജീവിന്റെ മകന് ആരോമല്‍ എന്ന് ഉണ്ണിക്കൂട്ടന് (19)ഇയാളുടെ കൂട്ടുകാരന് നാഗമ്പടം സ്വദേശി ഉഴത്തില്‍ രാജുവിന്റെ മകന് വര്‍ണ സുതന്(19) എന്നിവരെയാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ഇന്നലെ ഹാജരാക്കിയത്.
എം.സി റോഡിലെ പെരുംതുരുത്തി, ഇടിഞ്ഞില്ലം എന്നിവിടങ്ങളിലെ പമ്പുകളില്‍ ഒരുമാസം മുമ്പ് നടത്തിയ കവര്‍ച്ച കേസിലാണ് ഇരുവരും പിടിയിലായത്. ഇടിഞ്ഞില്ലത്തെ പമ്പിലെ സിസി ടിവിയില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ തിരുവല്ല പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതികള്‍ വലയിലായത്. പോലീസ് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: