ജന്മഭൂമി തൃശൂര്‍ എഡിഷന്‍ വാര്‍ഷികം ഇന്ന്

Friday 24 June 2016 7:34 am IST

തൃശൂര്‍: ജന്മഭൂമി തൃശൂര്‍ എഡിഷന്‍ രണ്ടാം വാര്‍ഷികം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തൃശൂര്‍ മാരാര്‍ റോഡിലുള്ള വൃന്ദാവന്‍ പാലസില്‍ നടക്കും. മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പുറനാട്ടുകര ശ്രീരാമകൃഷ്ണമഠം പ്രസിഡണ്ട് സ്വാമി സദ്ഭവാനന്ദ, കല്‍ദായ സുറിയാനിസഭ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ജന്മഭൂമി മാതൃകാ ജീവനക്കാരെ അനുമോദിക്കലും കല്യാണ്‍ സില്‍ക്‌സ് എംഡി ടി.എസ്.പട്ടാഭിരാമനും ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാറും നിര്‍വഹിക്കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, ആഷാമേനോന്‍ എന്നിവര്‍ മുഖ്യാതിഥികളാണ്. മാനേജിങ്ങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍ വാര്‍ഷിക സന്ദേശം നല്‍കും. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സന്തോഷ് ജോണ്‍ തൂവല്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.എസ്.സംപൂര്‍ണ, ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ബിഎംഎസ് ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ബി.ആര്‍.ബലരാമന്‍ എന്നിവര്‍ പ്രസംഗിക്കും. മഹാനഗര്‍ സംഘചാലകും പ്രിന്റര്‍ ആന്റ് പബ്ലിഷറുമായ വി.ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.