കണ്ണൂര്‍: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരഷ്ട്ര ഒളിമ്പിക് ദിനം ആചരിച്ചു. ഇന്നലെ വൈകുന്നേരം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച ഒളിമ്പിക് റണ്‍ കണ്ണൂര്‍ കോര്പ്പറേഷന് മെയര്‍ ഇ.പി.ലത ഒ ഫ്ളേഗ് ഓഫ് ചെയ്തു. ചടങ്ങില്‍ പി.വി.ഗംഗാധരന് അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പ് അസോസിയേഷന് സെക്രട്ടറി വി.പി.പവിത്രന് സ്വാഗതം പറഞ്ഞു. കെ.ശാന്തകുമാര്‍, അബ്ദുള്‍ അസീസ് സംസാരിച്ചു. 250ല്‍ പരം കായിക താരങ്ങളും കായിക സംഘടനാ ഭാരവാഹികളും സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചുമാരും പങ്കെടുത്ത ഒളിമ്പിക് റണ്‍ കൗണ്‍സില്‍ മുനിസിപ്പല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ സമാപിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ടി.പ്രഭാകരന് നന്ദിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: