തലശ്ശേരി: ജന്മഭൂമി അമൃതം മലയാളം പദ്ധതിയുടെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം തലശ്ശേരി തിരുവങ്ങാട് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടന്നു. തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന് സ്ക്കൂള് ഹെഡ്മിസ്ട്രസ് കെ.കെ.വസന്തക്ക് പത്രം നല്കി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ക്കൂള് പ്രിന്‍സിപ്പള്‍ എ.കെ.അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജന്മഭൂമി ജില്ലാ കോഡിനേറ്റര്‍ ഒ.രാഗേഷ്, ഫീല്‍ഡ് ഓര്‍ഗനൈസര്‍ പി.ബാബു, സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് കെ.യതീന്ദ്രന്, പി.എം.പ്രകാശന് എന്നിവര്‍ സംസാരിച്ചു. ഡോ.സി.കെ.മോഹനന് സ്വാഗതവും മധു മടപ്പളളി നന്ദിയും പറഞ്ഞു.
തലശ്ശേരി വലിയ മാടാവ് യുപി സ്ക്കൂളിലും അമൃതം മലയാളം പദ്ധതി ഇന്നലെ ആരംഭിച്ചു. നഗരസഭാ കൗണ്‍സിലര്‍ ഇ.കെ.ഗോപിനാഥ് സ്കൂള്‍ ലീഡര്‍ ദില്‍നയ്ക്ക് പത്രം നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് സുരേന്ദ്രന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് കെ.ശ്രീജേഷ് പദ്ധതി വിശദീകരണം നടത്തി. ദേവദാസ് വെളേളാത്ത് സ്വാഗതവും വി.വിനോദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: