കല്ല്യാശ്ശേരി: കല്ല്യാശ്ശേരി സെന്‍ട്രല്‍ എല്‍പി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഒന്‍പത് വയസുകാരന് വിഷ്ണു ചികിത്സാച്ചെലവിനായി സുമനസുകളുടെ കനിവു തേടുന്നു. ഒരു മാസമായി അര്‍ബുദ രോഗത്തെത്തുടര്‍ന്ന് മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്. ദിവസ വേതനക്കാരിയായ അമ്മക്കോ മറ്റ് ബന്ധുക്കള്‍ക്കോ താങ്ങാവുന്നതിലും അപ്പുറമാണ് ചികിത്സാച്ചെലവ്. സുമനസ്സുകള്‍ കനിഞ്ഞാല്‍ വിഷ്ണുവും സഹപാഠികളുടെ കൂടെ കളിച്ചും ചിരിച്ചും നമ്മോടൊപ്പമുണ്ടാകും.
വിഷ്ണുവിന്റെ അമ്മയുടെ ജീവിതത്തിന് ഒരു കൈത്താങ്ങുമാകും. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചികിത്സാ ചിലവു വഹിക്കാന്‍ വിഷ്ണുവിന്റെ നിര്‍ധന കുടുമ്പത്തിന സാധിക്കാത്ത അവസ്ഥയാണ്. ലക്ഷങ്ങളാണ് ചികിത്സാ ചിലവിനു വേണ്ടത്. നാട്ടുകാരുടെ യോഗം ചേര്‍ന്ന് വിഷ്ണുവിന്റെ ചികിത്സക്കായി കമ്മറ്റി രൂപികരിച്ച പ്രവര്‍ത്തനം നടത്തിവരികയാണ്.
ഇ.മോഹനന് ചെയര്‍മാനും പി.മനോഹരന് കണ്‍വീനറുമായുള്ള വിഷ്ണു സഹായ കമ്മറ്റി മൊറാഴ സര്‍വിസ് സഹകരണ ബാങ്കിന്റെ അഞ്ചാം പിടിക ബ്രാഞ്ചില്‍ SB A/C. NO. 0201110013274 എന്ന സേവിങ്ങ്സ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സഹായങ്ങള്‍ പ്രസ്തുത അക്കൗണ്ടില്‍ അയച്ച് വിഷ്ണുവിനു ജീവിതത്തിലെക്ക തിരിച്ചുകൊണ്ടുവരാന്‍ കനിവുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: