പാനൂര്‍: നഗരസഭാ അധികൃതരുടെ അനാസ്ഥ കാരണം പാനൂരില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചിരുന്ന ആംബുലന്‍സ് നശിക്കുന്നു. പാനൂര്‍ സിഎച്ച്സിയുടെ മുന്നിലാണ് മാസങ്ങളായി ഈ ആംബുലന്‍സ് ഉപയോഗ ശൂന്യമായി നിര്‍ത്തിയിട്ടിരിക്കുന്നത്. പഴയ പാനൂര്‍ പഞ്ചായത്ത് ഉള്‍പ്പെട്ട പ്രദേശങ്ങളിലെ കിടപ്പ് രോഗികള്‍ക്ക് ഏറെ പ്രയോജനമായിരുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനം നിലച്ചതോടെയാണ് ഇതിനായി ഉപയോഗിക്കുന്ന ആംബുലന്‍സും ഉപയോഗശൂന്യമായി കിടക്കുന്നത്. ഒരു സ്വകാര്യ ട്രസ്റ്റ് അധികൃതര്‍ സൗജന്യമായി നല്കിയ ആംബുലന്‍സ് സംവിധാനമുണ്ടായിട്ടും രോഗികള്‍ക്ക് ആശ്വാസം നല്‍കേണ്ട പദ്ധതി അട്ടിമറിക്കുകയാണ് നഗരസഭ അധികൃതര്‍. മഴക്കാലമായതോടെ വീടുകളിലെത്തി ചികിത്സിക്കേണ്ട രോഗികള്‍ മറ്റ് സംവിധാനത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സത്വര നടപടി വേണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: