കണ്ണൂര്‍: അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ ആഭിമുഖ്യത്തില്‍ അടിയന്തിരാവസ്ഥ 41-ാം വാര്‍ഷികാചരണവും പീഡിതസംഗമവും നാളെ വൈകുന്നേരം 2.30 ന് കണ്ണൂര്‍ ഐഎംഎ ഹാളില്‍ നടക്കും. അടിയന്തിരാവസ്ഥക്കെതിരെ നാനാവിധത്തില്‍ സുധീരം പോരാടിയ കണ്ണൂര്‍ ജില്ലയില്‍ നിന്നുളളവര്‍ പരിപാടിയില്‍ സംബന്ധിക്കും. അസോസിയേഷന് കേരള ഘടകം സംസ്ഥാനത്തുടനീളം സഞ്ചരിച്ച് അടിയന്തിരാവസ്ഥയുടെ ഇരകളെ നേരില്‍ക്കണ്ട് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഇതോടൊപ്പം നടക്കും. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന് പരിപാടി ഉദ്ഘാടനം ചെയ്യും. അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന് അധ്യക്ഷത വഹിക്കും. അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.മോഹനന്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് സോഹന്ലാല്ശര്മ്മ എന്നിവര്‍ പ്രഭാഷണം നടത്തും. അസോസിയേഷന് ജില്ലാ ജനറല്‍ സെക്രട്ടറി യു.മോഹന്‍ദാസ് പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: