പയ്യന്നൂര്‍: അന്നൂരില്‍ സിപിഎം പാര്‍ട്ടി ഓഫീസിനു സമീപത്തു നിന്നും ആയുധങ്ങള്‍ പിടികൂടിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ബീ.ജെ.പി.പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന അന്നൂരിലും പരിസര പ്രദേശങ്ങളിലും ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കാനുള്ള സി.പി.എം.ന്റ്റെ ഗൂഢ ശ്രമത്തിനെതിരെ സമാധാനം കാംക്ഷിക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണം.വാളുകളും മഴുവും ഉള്‍പ്പെടെ വന്‍ ആയുധ ശേഖരം പിടികൂടിയിട്ടും പോലിസ് കാണിക്കുന്ന നിസ്സംഗതെക്കെതിരെ എസ്.പി.ക്കും ഡിജിപിക്കും ഉള്‍പ്പെടെ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും മണ്ഡലം കമ്മറ്റി അറിയിച്ചു. മാസങ്ങള്‍ക്കു മുന്നെ പയ്യന്നൂര്‍ സി.ഐയുടെയും എസ്ഐയുടെയും ക്വാര്ട്ടേര്സുകള്ക്കും നേരെ ബോംബേറിഞ്ഞ കേസില്‍ അന്നൂരിലും പരിസര പ്രദേശങ്ങളിലുമുള്ള സിപിഎമ്മിന്റെ സ്ഥിരം ക്രിമിനലുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പരിശോധന വ്യാപിപ്പിച്ച് മുഴുവന്‍ ആയുധ ശേഖരവും പിടികൂടി ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും ബിജെപി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: