എന്‍ഡിഎ വിപുലീകരിക്കും

Friday 24 June 2016 12:47 am IST

തിരുവനന്തപുരം: ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) വിപുലീകരിക്കാന്‍ സ്റ്റിയറിങ് കമ്മറ്റി യോഗം തീരുമാനിച്ചു. മൂന്നു മാസത്തിനുള്ളില്‍ ബൂത്ത് തലം വരെ കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് എന്‍ഡിഎ സ്റ്റിയറിങ് കമ്മറ്റി ചേര്‍ന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രകടനത്തില്‍ യോഗം സംതൃപ്തി പ്രകടിപ്പിച്ചു. ഇരു മുന്നണികള്‍ക്കുമെതിരെ മികച്ച പ്രകടനം നടത്താന്‍ സഖ്യത്തിനായതായി യോഗം വിലയിരുത്തി. ഇടതു സര്‍ക്കാരിനെതിരെ ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭം നടത്താനും തീരുമാനം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നേതാക്കളായ ഒ. രാജഗോപാല്‍ എംഎല്‍എ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, ദേശീയ സെക്രട്ടറി എച്ച്. രാജ, നളിന്‍കുമാര്‍ കട്ടീല്‍ എംപി, ബിഡിജെഎസ് അഖിലേന്ത്യാ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.വി. ബാബു, ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, ജെആര്‍എസ് പ്രസിഡന്റ് സി.കെ. ജാനു, വര്‍ക്കിങ് പ്രസിഡന്റ് കുമരദാസ്, ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, ജനറല്‍ സെക്രട്ടറിമാരായ രാജന്‍ കണ്ണാട്ട്, വി.ജെ. ബാബു, ജെഎസ്എസ് ജനറല്‍ സെക്രട്ടറി രാജന്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.