മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ വനവാസി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുനെല്ലി അപ്പപ്പാറ കോട്ടിയൂര്‍ കോളനിയിലെ കുണ്ടന്‍-കെഞ്ചി ദമ്പതികളുടെ മകന് കുമാരന് (36)നെയാണ് തെറ്റ് റോഡ്-തിരുനെല്ലി റോഡരികില്‍ മരിച്ച നിലയില്‍ കണ്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവമറിയുന്നത്. ബുധനാഴ്ച വൈകിട്ട് വീട്ടില്‍ നിന്നും പോയതാണ് കുമാരന്. റോഡില്‍ നിന്നും പത്തു മീറ്ററോളം വനത്തിലേക്ക് മാറിയാണ് മൃതദേഹം കണ്ടത്. സിന്ധുവാണ് ഭാര്യ. സഹോദരങ്ങള്‍: ചന്ദ്രന്, മാരന്, ബാലന്, രാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: