ഹൈദരാബാദ് : വാക്സിന് ഡെറൈവ്ഡ് പോളിയോ വൈറസ് (വി.ഡി.പി.വി)നെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഇന്ത്യ പൂര്‍ണമായും പോളിയോ വിമുക്തമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ.
ഹൈദരാബാദ്, രംഗ റെഡ്ഢി ജില്ലകള്‍ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക രോഗപ്രതിരോധ പരിപാടിയില്‍ സംസ്ഥാന ആരോഗ്യമന്ത്രി സി.ലക്ഷ്മണ റെഡ്ഢിയ്ക്കൊപ്പം പങ്കെടുത്തതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നദ്ദ.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, ഇന്ത്യയെ പൂര്ണവിമുക്തരാജ്യമായി അന്താരാഷ്ട്ര ആരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നദ്ദ കൂട്ടിച്ചേര്‍ത്തു.
അമ്പെര്പേട്ടിലെ അഴുക്കുചാലില്‍ നിന്നും ശേഖരിച്ച സാമ്പിള്‍പരിശോധനയില്‍ വി.ഡി.പി.വിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് പ്രതിരോധപരിപാടികള്‍ ഊര്‍ജിതമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: