കേന്ദ്രം നല്‍കിയ ഉറപ്പില്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം

Friday 24 June 2016 10:41 am IST

കോഴിക്കോട്: കേരളത്തിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ ഫണ്ടും നിബന്ധനയില്‍ ഇളവും സഹകരണവും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം കേരളത്തിന് അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വര്‍ദ്ധനവും ഇളവും അഭിനന്ദനാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സി.ഇ. ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. എം.വി. മാധവന്‍, എം.കെ. അയ്യപ്പന്‍, കെ.എന്‍. ചന്ദ്രന്‍, പി. ഐ. അജയന്‍, എം.വി. കുഞ്ഞാമു ജോഷി പോള്‍ പി, കെ, മോഹന്‍ദാസ്, കിരണ്‍ജിത്ത് ദിവാകരന്‍, ഷിബു കെ പൗലോസ് എന്നിവര്‍ സംസാരിച്ചു. സി.സി. മനോജ് സ്വാഗതവും എ.വി. കുഞ്ഞാമു നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.