ശക്തമായ കാറ്റും മഴയും; വ്യാപക നാശം

Friday 24 June 2016 10:43 am IST

മുക്കം: ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റിലും തിമിര്‍ത്തു പെയ്ത മഴയിലും വ്യാപക നാശം. ഒരു മണിയോടെ വീശിയടിച്ച ശക്തമായ കാറ്റില്‍ കുറ്റിക്കാട്ടൂര്‍ എംഎല്‍പി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ ഉപ്പൂത്തിമരം കടപുഴകി വീണ് രക്ഷിതാവിന് പരിക്കേറ്റു. കുറ്റിക്കാട്ടൂര്‍ സ്വദേശിനി ഫാത്തിമക്കാണ് പരിക്കേറ്റത്. ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ വിട്ട സമയമായതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. മരം വീണ് സ്‌കൂള്‍ കെട്ടിടത്തിന്റെ ഓടുകള്‍ പൊട്ടിവീണു. ഒരു കുട്ടി പോലും ക്ലാസില്‍ ഇല്ലാതിരുന്നതാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. വിദ്യാര്‍ത്ഥിയുടെ മാതാവ് ബാഗ് എടുക്കാന്‍ വന്നപ്പോഴാണ് അപകടത്തില്‍ പെട്ടത്. കൊടിയത്തൂര്‍ പന്നിക്കോട് പൊലാകുന്ന് പട്ടികജാതി കോളനിയില്‍ കുഞ്ഞിപെണ്ണിന്റെ വീടിന് മുകളില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു. വീട്ടില്‍ ഈ സമയം ആളുണ്ടായിരുന്നെങ്കിലും ഓടി പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. കാരശേരി കക്കാട് വൈദ്യുതി ലൈനിലേക്ക് മരം പൊട്ടിവീണ് വൈദ്യുതി തടസ്സപ്പെട്ടു. പല സ്ഥലങ്ങളിലും ചെറിയ മരങ്ങള്‍ മുറിഞ്ഞ് വീണിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.