ആധാര്‍ ക്യാമ്പ് അവസാനഘട്ടം

Friday 24 June 2016 10:45 am IST

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അക്ഷയയും ഐസിഡിഎസും സംയുക്തമായി ജില്ലയിലെ 6 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കുമാത്രമായി നടത്തുന്ന ആധാര്‍ ക്യാമ്പിന്റെ അവസാനഘട്ടം ജൂണ് 25,26 തീയതികളിലായി നടത്തുന്നതാണ്. ആധാര് എന്റട്രോള്‍മെന്റ് നടക്കുന്ന പഞ്ചായത്ത് (സ്ഥലം) ചുവടെ ചേര്ക്കുന്നു. നടുവണ്ണൂര്‍ (കരുവണ്ണൂര്‍ ജി.യു.പി. സ്‌കൂള്‍) കട്ടിപ്പാറ ( ഗ്രാമപഞ്ചായത്ത് ഹാള്‍) നരിപ്പറ്റ (പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, കൈവേലി) വില്ല്യാപ്പള്ളി (പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്) എടച്ചേരി (നരിക്കുന്ന് യു.പി. സ്‌കൂള്‍) ഒഞ്ചിയം ( പഞ്ചായത്ത് ഹാള്‍) . മേല്‍ പറഞ്ഞ പഞ്ചായത്തുകളില്‍ ഇതുവരെ ആധാറിനായി എന്റട്രോള്‍ ചെയ്യാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ ഈ ക്യാമ്പുകള്‍ പ്രയോജനപ്പെടുത്തി എന്റട്രോള്‍മെന്റ് പൂര്‍ത്തീകരിക്കേണ്ടതാണ്. ക്യാമ്പില്‍ വരുന്ന രക്ഷിതാക്കള്‍ അവരുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി, കുട്ടിയുടെ ജനന സര്ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ നിര്ബന്ധമായും കരുതേണ്ടതാണ്. മൂന്നുഘട്ടങ്ങളിലായി ഇതുവരെ നടന്ന ആധാര്‍ എന്റട്രോള്‍മെന്റ് ക്യാമ്പുകളില്‍ ഇനിയും ആധാര്‍ എന്റട്രോള്‍ ചെയ്യാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ അതാത് പഞ്ചായത്ത്/കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ആധാര്‍ എന്റട്രോള്‍മെന്റ് കേന്ദ്രങ്ങളായ അക്ഷയകേന്ദ്രങ്ങളില്‍ പോയി ജൂണ് 28നകം ആധാര് എന്റട്രോള്‍മെന്റ് പൂര്‍ത്തീകരിക്കേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.