അമൃതയില്‍ യോഗദിനാചരണം

Friday 24 June 2016 3:25 pm IST

കൊല്ലം: യോഗ ദിനചര്യയുടെ ഭാഗമാക്കണമെന്നും അതിന് അനന്തഫലമാണുള്ളതെന്നും ബ്രഹ്മചാരി ഗുരുദാസ് ചൈതന്യ പറഞ്ഞു. അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തില്‍ നടന്ന യോഗ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി തുരിയാമൃതാന്ദപുരി ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, അമൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍, ആശ്രമാന്തേവാസികള്‍ തുടങ്ങി നിരവധി പേര്‍ യോഗാഭ്യാസം ചെയ്തു. സ്വാമി ജ്ഞാനാമൃതാനന്ദപുരി ആരതി സമര്‍പ്പിച്ചതോടെ ചടങ്ങുകള്‍ സമാപിച്ചു. അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ, ആഫ്രിക്ക തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശ്രമശാഖകളിലും അന്താരാഷ്ട്ര യോഗദിനം സമുചിതമായി ആഘോഷിച്ചു. അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാലയിലെ മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ഭാരതത്തിലെ ഇരുപത് സംസ്ഥാനങ്ങളിലായി നൂറ്റൊന്നു ഉള്‍ഗ്രാമങ്ങളില്‍ യോഗാദിനാചരണങ്ങള്‍ സംഘടിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.