തൃശൂര്‍: സിപിഎമ്മിന്റെ സെല്‍ ഭരണത്തിലും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ നടത്തിയ പോലീസ് ലാത്തിച്ചാര്‍ജിലും പ്രതിഷേധിച്ച് കെഎസ്യു തൃശൂരില്‍ ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
രാവിലെ പതിനൊന്നോടെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ പ്രകടനമായി ഐ.ജി ഓഫീസിന് മുന്നിലെത്തിയത്. ഓഫീസിന് നൂറ് മീറ്റര്‍ അകലെയായി അസിസ്റ്റന്റ് കമീഷണര്‍ കെ.പി.ജോസിന്റെ നേതൃത്വത്തില്‍ തടഞ്ഞു.
ബാരിക്കേഡ് തകര്‍ത്ത് ഓഫീസിലേക്ക് തള്ളിക്കയറാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞതോടെ മാര്‍ച്ച് അക്രമത്തിലേക്ക് തിരിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തിവീശി. ജില്ലാ പ്രസിഡണ്ട് ശോഭാ സുബിന് അടക്കമുള്ള പത്തോളം പേര്‍ക്ക് ലാത്തിവീശലില്‍ പരിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: