ലക്നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ചന്ദ്രഹാസാണ് സഹതടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മൂന്നാം ബ്ലോക്കിലെ ഒരു വിഭാഗം തടവുകാര്‍ ഇയാളെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തും മുന്‍പെ ചന്ദ്രഹാസ് മരിച്ചിരുന്നു. ബ്ലോക്കില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് കാവല്‍ ശക്തമാക്കി. ഉത്തര്‍പ്രദേശിലെ ജയിലുകളില്‍ കഴിഞ്ഞ കുറെ മാസങ്ങളായി തടവുകാര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടല്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: