ഒഡീഷയില്‍ കേന്ദ്രമന്ത്രിയുടെ കാറിനു നേരെ ആക്രമണം

Friday 24 June 2016 6:54 pm IST

ഭുവനേശ്വര്‍: ഒഡീഷയില്‍ കേന്ദ്ര ടെക്‌സ്‌റ്റെയില്‍സ് സഹമന്ത്രി സന്തോഷ് ഗാംഗ്‌വാറിന്റെ കാറിനു നേരെ ബിജു ജനാതാദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഒഡീഷയിലെ ബരംഗഡ് പ്രദേശത്ത് വച്ചാണ് അദ്ദേഹത്തിനെതിരെ ആക്രമണം നടന്നത്. പ്രദേശത്ത് ബിജെപിയുടെ വികാസ് ഉത്സവ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രി. മന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനിടെ ഒരു കൂട്ടം ബിജെഡി പ്രവര്‍ത്തകര്‍ റോഡിനു മുന്നില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു. ബിജെഡി എംഎല്‍എ ദേബേഷ് ആചാര്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ കാറിനു നേരെ കല്ല് എറിയുകയായിരുന്നു. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ക്ക് പൊട്ടല്‍ ഉണ്ടായെങ്കിലും മന്ത്രിക്ക് പരിക്കേറ്റില്ല. സംഭവത്തില്‍ ദേബേഷ് ആചാര്യയെയടക്കം നിരവധി ബിജെഡി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കേന്ദ്രമന്ത്രിക്കെതിരെ ഇത്തരത്തിലാണ് ബിജെഡി പ്രവര്‍ത്തകര്‍ രോഷം പ്രകടിപ്പിക്കുന്നതെങ്കില്‍  സംസ്ഥാനത്തെ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സന്തോഷ് ഗാംഗ്‌വാര്‍ മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.