ചികിത്സ തേടി ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം

Friday 24 June 2016 7:39 pm IST

ചേര്‍ത്തല: നാല് ഗൈനക്കോളജിസറ്റുമാരുള്ള ആശുപത്രിയില്‍ പ്രസവാവശ്യത്തിന് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ചേര്‍ത്തലക്കാര്‍. ദേശീയ അംഗീകാരമുള്ള ഗവ. താലൂക്ക് ആശുപത്രിയിലാണ് ഡോക്ടര്‍മാരുടെ തമ്മില്‍ തല്ലുമൂലം രോഗികള്‍ ദുരിതത്തിലാകുന്നത്. ആശുപത്രി പ്രവര്‍ത്തനം കുത്തഴിഞ്ഞിട്ടും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയോ നഗരസഭ അധികൃതരോ അറിഞ്ഞ മട്ടില്ല. ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന എന്‍എബിഎച്ചിന്റെ അംഗീകാരമുള്ള ആതുരാലയത്തിലെ ചികിത്സാപിഴവുകള്‍ സംബന്ധിച്ച് പരാതികള്‍ ഉയരുന്നത് പതിവായി. നാലു പേര്‍ ജോലിചെയ്യുന്നുെന്നാണ് അധികൃതരുടെ ഭാഷ്യമെങ്കിലും നിലവില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനമേ ലഭിക്കുന്നുള്ളു. അടുത്തിടെ രണ്ട് വനിതാ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ നിന്ന് സ്ഥലം മാറി പോയിരുന്നു. ഇവര്‍ക്ക് പകരമെത്തിയവര്‍ ചാര്‍ജ്ജെടുക്കാത്തതും, ഡോക്ടര്‍മാരില്‍ ഒരാള്‍ പൂര്‍ണസമയം രോഗികളെ പരിചരിക്കുന്നതില്‍ വിമുഖത കാട്ടുന്നതുമാണ് ഈ സ്ഥിതിക്ക് കാരണമെന്നാണ് രോഗികളുടെ പരാതി. ഇതുമൂലം ഗര്‍ഭിണികള്‍ക്കു ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഒരു ഡോക്ടര്‍ പരിശോധിക്കുന്ന രോഗിയെ മറ്റൊരാള്‍ നോക്കില്ലെന്നാണ് ആശുപത്രിയിലെ നിയമം. ഇത്തരത്തിലുായ തര്‍ക്കമാണ് ഒരു മാസം മുന്‍പ് ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനിടയാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. യുവതി ആശുപത്രിയിലെത്തിയപ്പോള്‍ പതിവായി കാണുന്ന ഡോക്ടറിനു പകരം മറ്റൊരാളാണ് ഡ്യൂട്ടിയിലുായിരുന്നത്. ഇയാള്‍ യുവതിയെ ചികിത്സിക്കുന്നതില്‍ വിമുഖത കാട്ടിയെന്നാണ് ബന്ധുക്കളുടെ പരാതി. ആശുപത്രിയില്‍ നിന്ന് സ്ഥലം മാറിപോയ വനിതാ ഡോക്ടര്‍മാര്‍ പരിചരിച്ചിരുന്ന ഗര്‍ഭിണികളെ നോക്കുവാന്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ തയാറാകുന്നില്ലെന്നും ഇതുമൂലം തുടര്‍ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേ സ്ഥിതിയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം അവശ നിലയില്‍ എത്തിയ ഗര്‍ഭിണിയെ പരിചരിക്കാന്‍ ഡ്യൂട്ടിയിലുണ്ടായ ഡോക്ടര്‍ തയാറായില്ലത്രേ. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്ത് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ പണയം വെച്ചുള്ള ഡോക്ടര്‍മാരുടെ ചേരിപ്പോരുകള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. നിര്‍ധനരായ രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ആരോഗ്യമന്ത്രി ആശുപത്രി സന്ദര്‍ശിക്കാനിരിക്കേ ആശുപത്രിയില്‍ നിന്നും സ്ഥലം മാറിപോയ വനിതാ ഡോക്ടര്‍മാരില്‍ ചിലര്‍ക്ക് മടങ്ങിയെത്തി കസേര ഉറപ്പിക്കുന്നതിനായാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നാണ് പ്രമുഖ ഗൈനക്കോളജി ഡോക്ടറുടെ അഭിപ്രായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.