ശിവരാത്രി ആഘോഷങ്ങള്‍ക്ക്‌ ക്ഷേത്രങ്ങള്‍ ഒരുങ്ങി

Friday 17 February 2012 10:08 pm IST

തൃശൂര്‍ : മഹാശിവരാത്രിക്ക്‌ ക്ഷേത്രങ്ങള്‍ ഒരുങ്ങി. വടക്കുന്നാഥ ക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ലക്ഷാര്‍ച്ചനായജ്ഞത്തിന്‌ തുടക്കമായി. ക്ഷേത്രക്ഷേമസമിതി പ്രസിഡണ്ട്‌ സി.എന്‍.രവി, ശ്രീമൂലസ്ഥാനത്ത്‌ യജ്ഞപതാക ഉയര്‍ത്തിയതോടെയാണ്‌ തുടക്കമായത്‌. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി, പുലിയന്നൂര്‍ ജയന്തന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പതോളം പേരാണ്‌ ലക്ഷാര്‍ച്ചനായജ്ഞത്തിനുള്ളത്‌. 19ന്‌ സമാപിക്കും. 17ന്‌ മഹാഗണപതി, ശ്രീപാര്‍വ്വതി എന്നിവര്‍ക്കായിരുന്നു ഇന്നലെ സഹസ്രാര്‍ച്ചന, ഇന്ന്‌ ശ്രീരാമന്‍, ശങ്കരനാരായണന്‍ എന്നീ ദേവന്മാര്‍ക്ക്‌ ലക്ഷാര്‍ച്ചനയും ആദി ശങ്കരന്‌ സഹസ്രാര്‍ച്ചനയും നടക്കും. നാളെ വടക്കുന്നാഥന്‌ ലക്ഷാര്‍ച്ചനയും വേട്ടേക്കാരന്‌ സഹസ്രാര്‍ച്ചനയും നടക്കും. തുടര്‍ന്ന്‌ കലശ പ്രദക്ഷിണം, അഭിഷേകം എന്നിവ ഉണ്ടാകും.
കൂര്‍ക്കഞ്ചേരി: കൂര്‍ക്കഞ്ചേരി മാഹേശ്വരക്ഷേത്രത്തിലെ ശിവരാത്രി 20ന്‌ ആഘോഷിക്കും. രാവിലെ മുതല്‍ വൈകീട്ട്‌ 6വരെ വിശേഷാല്‍ പൂജകള്‍, ഉദയാസ്തമന അഖണ്ഡനാമയജ്ഞം, വൈകീട്ട്‌ 6ന്‌ ദീപാരാധന, ദീപക്കാഴ്ച, രാത്രി 8.30മുതല്‍ പുലര്‍ച്ചെ 4വരെ സംഗീതാലാപനം, നൃത്തനൃത്യങ്ങള്‍ തൃശൂര്‍ ദേവരാഗം അവതരിപ്പിക്കുന്ന ഭക്തിഗാനമേള, ക്ഷേത്രം മേല്‍ശാന്തിയെക്കുറിച്ചുള്ള ഡോക്യുമെന്ററി, യുഗപുരുഷന്‍ സിനിമാപ്രദര്‍ശനം എന്നിവയുണ്ടാകും. 21ന്‌ രാവിലെ 5മുതല്‍ അമാവാസി ബലിതര്‍പ്പണവും ഉണ്ടാകും.
ചാവക്കാട്‌ : കോഴിക്കുളങ്ങര ഓം ഗുരുകുലം ആശ്രമത്തില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ തിങ്കളാഴ്ച മഹാഗണപതിഹോമത്തോടുകൂടി ശിവരാത്രി അഖണ്ഡനാമയജ്ഞം നടത്തും.
ഗുരുവായൂര്‍ : മമ്മിയൂര്‍ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കമാകും. കാലത്ത്‌ 8മണിക്ക്‌ മലബാര്‍ ദേവസ്വം പ്രസിഡണ്ട്‌ വി.ചാത്തുകുട്ടി, ദ്വാദശ ജ്യോതിര്‍ലിംഗ ദര്‍ശനം, ഭക്തര്‍ക്കായി സമര്‍പ്പിക്കും. വൈകീട്ട്‌ 7മുതല്‍ നാട്യാര്‍പ്പണം, നാളെ വൈകീട്ട്‌ 7ന്‌ കഥകളി, തിങ്കളാഴ്ച രാവിലെ 9മണിക്ക്‌ ഭക്തിപ്രഭാഷണം, 11ന്‌ ഓട്ടംതുള്ളല്‍, 12.30ന്‌ ചാക്യാര്‍കൂത്ത്‌, ഉച്ചക്ക്‌ 2മുതല്‍ തിരുവാതിരക്കളി, 4.30ന്‌ സമൂഹാര്‍ച്ചന, 6.30ന്‌ തായമ്പക, രാത്രി 10.30മുതല്‍ കൃഷ്ണനാട്ടം എന്നിവയുണ്ടാകും.
വടക്കാഞ്ചേരി : കരുമത്ര നിറമംഗലം ക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ തിങ്കളാഴ്ച രാവിലെ ഗണപതിഹോമം, അഭിഷേകം, ധാര, നവകം, പഞ്ചഗവ്യം, നടക്കല്‍ പറയെടുപ്പ്‌, വൈകീട്ട്‌ ദീപാരാധന, രാത്രി 8.30ന്‌ ഗാനമേള എന്നിവയുണ്ടാകും.
തൃപ്രയാര്‍ : തൃപ്രയാര്‍ മേല്‍തൃക്കോവില്‍ ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.15ന്‌ നിര്‍മാല്യ ദര്‍ശനം, തുടര്‍ന്ന്‌ അഭിഷേകം, മലര്‍നിവേദ്യം, മഹാഗണപതിഹവനം, ഉഷപൂജ, പന്തീരടി പൂജ, നവകാഭിഷേകം, ഉച്ചപൂജ, വൈകീട്ട്‌ 6ന്‌ അഭിഷേകം, 6.30ന്‌ ദീപാരാധന, 7മണിക്ക്‌ തൃപ്രയാര്‍ നൃത്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫൈന്‍ആര്‍ട്സ്‌ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ എന്നിവയുണ്ടാകും. ശിവരാത്രിദിവസം ദീപാരാധനയോടനുബന്ധിച്ച്‌ പഴനി, തേനിശ്ശൈതെന്‍ട്രല്‍ പി. ശിവലിംഗവും സംഘവും അവതരിപ്പിക്കുന്ന നാദസ്വരകച്ചേരിയും ഉണ്ടാകും.
ചേര്‍പ്പ്‌ : പെരുവനം മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിന്‌ ഇന്ന്‌ തുടക്കമാകും. വൈകീട്ട്‌ നിറമാല, ദീപാരാധന, നാദസ്വരം, 6.30ന്‌ നൃത്തനൃത്യങ്ങള്‍, 7ന്‌ കൂടിയാട്ടം, 19ന്‌ 7മുതല്‍ കല്യാണസൗഗന്ധികം കഥകളി, 20ന്‌ ശിവരാത്രി ദിവസം അഭിഷേകം, നിറമാല, വിശേഷാല്‍ പൂജകള്‍, വൈകീട്ട്‌ 6ന്‌ ലക്ഷദീപം, സ്പെഷല്‍ നാദസ്വരം, പഞ്ചവാദ്യം, അക്ഷരശ്ലോകം, ട്രിച്ചി ഗണേഷ്‌ അവതരിപ്പിക്കുന്ന സംഗീത സദസ്സ്‌, കാസര്‍കോഡ്‌ കാര്‍ത്തികേയ കലാനിലയം അവതരിപ്പിക്കുന്ന യക്ഷഗാനം, പെരുവനം കുട്ടന്‍മാരാരുടെ തായമ്പക, പുലര്‍ച്ചെ എഴുന്നള്ളിപ്പ്‌ എന്നിവയുണ്ടാകും.
കൊടകര : നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം തിങ്കളാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ 3ന്‌ നടതുറക്കല്‍ 4ന്‌ അഷ്ടപതി, 6വരെ ദര്‍ശനം, 6ന്‌ ഉഷപൂജ, ഭക്തിഗാനസുധ, 9ന്‌ പാഞ്ചാരിമേളം, ഉച്ചതിരിഞ്ഞ്‌ 3.30ന്‌ ചാക്യാര്‍കൂത്ത്‌, 6ന്‌ ഭക്തിഗാനമേള, 7ന്‌ എഴുന്നള്ളിപ്പ്‌, മേജര്‍ സെറ്റ്‌ പഞ്ചവാദ്യം, പാണ്ടിമേളം, വെടിക്കെട്ട്‌, രാത്രി 8ന്‌ കിഴക്കേനടയില്‍ എഴുന്നള്ളിപ്പ്‌, പള്ളിവേട്ട, പാണ്ടിമേളം, പള്ളിക്കുറുപ്പ്‌, ചൊവ്വാഴ്ച രാവിലെ മഹാമുനിമംഗലം ക്ഷേത്രക്കടവില്‍ ആറാട്ട്‌, എന്നിവയാണ്‌ പ്രധാന പരിപാടികള്‍.
ഇന്ന്‌ നടക്കുന്ന ഏകാദശി വിളക്കിന്‌ 7 ആനകള്‍ അണിനിരക്കുന്ന എഴുന്നള്ളിപ്പും വിവിധ ക്ഷേത്രകലകളും അരങ്ങേറും. 3.30ന്‌ ചാക്യാര്‍കൂത്ത്‌, 5.30ന്‌ ഭക്തിഗാനമേള, 7ന്‌ തായമ്പക, 9ന്‌ കേളി, പറ്റ്‌, 10.30ന്‌ പഞ്ചവാദ്യം എന്നിവയുണ്ടാകും. പരിപാടികളോടനുബന്ധിച്ച്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം ട്രസ്റ്റി ജാതവേദന്‍ നമ്പൂതിരി വികസന സമിതി സെക്രട്ടറി കെ.വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു.
കൊടകര : ചെങ്ങാന്തുരുത്തി ശിവശക്തി മഹാവിഷ്ണു ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആഘോഷിക്കും. തിങ്കളാഴ്ച രാവിലെ 5.30ന്‌ നടതുറക്കല്‍, അഭിഷേകം, നിറമാല, വൈകീട്ട്‌ 5ന്‌ നടതുറക്കല്‍, അഭിഷേകം, നിറമാല, ചുറ്റുവിളക്ക്‌, 6.30ന്‌ ദീപാരാധന, വെളുപ്പിന്‌ 2ന്‌ പിതൃബലിതര്‍പ്പണം എന്നിവയാണ്‌ പരിപാടികള്‍, തിങ്കളാഴ്ച വൈകീട്ട്‌ 5.30മുതല്‍ 8.30വരെ വിവിധ കലാപരിപാടികള്‍ 12 മുതല്‍ കോമഡിഷോ, കരോക്കെ ഗാനമേള എന്നിവയുമുണ്ടാകും.
നന്ദിനി പുഴയോരത്ത്‌ നടക്കുന്ന പിതൃതര്‍പ്പണ ക്രിയകള്‍ക്ക്‌ കാവനാട്‌ സുരേഷ്‌ ശാന്തി, ഹാരീഷ്‌ ഇളയത്‌ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ക്ഷേത്രസമിതി സെക്രട്ടറി പി.എന്‍.വിജയന്‍, പ്രസിഡണ്ട്‌ വി.കെ.സുകുമാരന്‍, വൈസ്‌ പ്രസിഡണ്ട്‌ എം.സി.ശ്രീകുമാര്‍, സജീഷ്‌ തറയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.