എസ്എന്‍ഡിപി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

Friday 24 June 2016 9:08 pm IST

എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌

എടത്വാ: പുതുപ്പറമ്പ് ദേവീക്ഷേത്രത്തിലെ മോഷണകേസ് തെളിയിക്കാത്തതില്‍ പ്രതിഷേധിച്ച് എടത്വാ സ്റ്റേഷനിലേക്ക് എസ്എന്‍ഡിപി മാര്‍ച്ച് നടത്തി. എസ്എന്‍ഡിപി 11-ാം നമ്പര്‍ ശാഖയോഗത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് 12ന് തലവടി പുതുപ്പറമ്പ് ദേവീക്ഷേത്രനടയില്‍ നിന്ന് എടത്വാ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രകടനം മാന്നാര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. എസ്എന്‍ഡിപി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു.
മൂന്നുമാസം മുമ്പ് ക്ഷേത്രത്തിലെ ഓഫീസ് കുത്തിത്തുറന്ന് സ്വര്‍ണവും ഒന്നരലക്ഷം രൂപയും മോഷണം പോയിരുന്നു. ഫിങ്കര്‍പ്രിന്റ് വിദഗ്ദരും, പോലീസ് നായുമെത്തി പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് എസ്എന്‍ഡിപി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയത്.
യൂണിയന്‍ പ്രസിഡന്റ് പി.പി. മധുസൂദനന്‍, സെക്രട്ടറി സി.കെ. പുരുഷോത്തമന്‍, പി.കെ. സദാനന്ദന്‍, പ്രജിത്ത്, മനോജ് കുമാര്‍, സുജീന്ദ്ര ബോസ്, സജികുമാര്‍, സുശീല എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.