ചെങ്ങന്നൂര്‍: ഡോ.ശ്യാമപ്രസാദ് മുഖര്‍ജി അഖണ്ഡ ഭാരതത്തിന്റെ പുനരേകീകരണത്തിന് ജീവന് ബലിനല്‍കിയ നേതാവാണന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തെ ചിന്നഭിന്നമാക്കാന്‍ നേതൃത്വം നല്കിയ നെഹ്റുവിന്റെ സിദ്ധാന്തത്തിനെതിരെ പോരാടിയ ധീര ദേശാഭിമാനിയാണ് അദ്ദേഹം. ഇന്നും ജമ്മുകാശ്മീര്‍ ഭാരതത്തിന്റെ തിലകക്കുറിയായി നിലനില്ക്കുന്നതില് അവിസ്മരണീയമായ പങ്കുവഹിച്ച നേതാവാണ് ശ്യാമപ്രസാദ് മുഖര്‍ജിയെന്നും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.സോമന്, ജില്ലാ സെക്രട്ടറിമാരായ എം.വി. ഗോപകുമാര്‍, ജി.ജയദേവ്, ജില്ലാ വെസ് പ്രസിഡന്റ് വത്സലകുഞ്ഞമ്മ, ട്രഷറര്‍ കെ.ജി. കര്‍ത്ത, മധു പരുമല, ഡി.വിനോദ്കുമാര്‍, സജുകുരുവിള, സതീഷ് ചെറുവല്ലൂര്‍, രാധാകൃഷ്ണന്, പി.കെ. വിജയന്, പ്രമോദ് കാരയ്ക്കാട്, രമേശ് പേരിശ്ശേരി, പ്രവീണ്‍ മുളക്കുഴ, അജി.ആര്.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: