തിരുവനന്തപുരം : കേന്ദ്ര കേരള സര്‍ക്കാരുകളുടെ ഭരണഘടനാലംഘനത്തിനും നീതി നിഷേധത്തിനും ഉന്നത വിവേചനത്തിനും എതിനെ ഹിന്ദു ഐക്യവേദിയുടെയും സാമൂഹ്യ നീതി കര്‍മ്മ സമിതിയുടെയും നേതൃത്വത്തില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഹിന്ദു സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രക്ഷോഭങ്ങളുടെ ഭാഗമായി ഫെബ്രു. മാര്‍ച്ച് മാസങ്ങളിലായി സംസ്ഥാനത്തെ 63 താലൂക്ക് കേന്ദ്രങ്ങളില്‍ സാമൂഹ്യ നീതി സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. പ്രകടനത്തോടു കൂടി നടക്കുന്ന പൊതുസമ്മേളനത്തില്‍ ഹിന്ദുസാമുദായിക, സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെയും സംസ്ഥാന തല നേതാക്കള്‍ പങ്കെടുത്ത് സംസാരിക്കും.
സാമൂഹ്യ അവശതകളും, ജാതീയ ഉച്ചനീചത്വങ്ങളും ജയം പിന്നോക്കാവസ്ഥയിലാവര്ക്ക് ഭരണഘടനാപരമായി സംരക്ഷണം ഉറപ്പുനല്‍കുന്ന ജാതി സംവരണം, മതസമൂഹങ്ങള്‍ക്കും പരിവര്‍ത്തിതര്‍ക്കും നല്‍കണമെന്നാണ് മിശ്ര കമ്മീഷനും കേന്ദ്രസര്‍ക്കാരും ശൂപാര്‍ശ ചെയ്യുന്നത്. എസ്സി/എസ്ടി, ഒബിസി സമൂഹത്തില്‍പ്പെട്ട സഹോദരങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന ഈ നടപടി ഭരണഘടനാ ലംഘനവും സാമൂഹ്യനീതി നിഷേധവുമാണ്.
വയനാട്ടിലെ ആദിവാസി ഭൂമിയും, തൃശൂരിലെ കൂടല്‍ മാണിക്യവും ദേവസ്വം ഭൂമിയുമടക്കം ന്യൂനപക്ഷമത സമൂഹം പാട്ടത്തിനെടുത്ത ഭൂമികള്‍ ന്യൂനപക്ഷ പതമ മാനേജ്മെന്റുകള്‍ക്ക് പതിച്ച് നല്കാന് സര്‍ക്കാര്‍ കൈകൊണ്ട തീരുമാനം ഹിന്ദുക്കളോടുള്ള വഞ്ചനയും കടുത്ത അനീതിയുമാണ്..
ചെങ്ങറ, ആറളം ഭൂസമരങ്ങളെ തുടര്‍ന്ന് വാസ യോഗ്യവും കൃഷിയോഗ്യവും അല്ലാത്ത പാറക്കെട്ടുകള്‍ വിതരണം ചെയ്ത് വാഗ്ദാനലംഘനം നടത്തിയ സര്‍ക്കാര്‍ പാവപ്പെട്ട ജനതയെ വഞ്ചിച്ചു.
സംസ്ഥാനത്തെ പട്ടിക ജീതി സമൂഹങ്ങള്‍ ഭൂരഹിതരും ദരിദ്രരും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവരുമാണ് കിലറിപ്പോര്ട്ട് പുറത്തുവന്ന അതേ ദിവസമാണ് കോടിക്കണക്കിന് വിലവരുന്ന സര്‍ക്കാര്‍, ദേവസ്വം ആദിവാസി ഭൂമി സമ്പന്ന മത സമൂഹങ്ങള്‍ക്ക് ദാനമായി നല്കാന് തീരുമാനമെടുത്തത്.
സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ തീരുമാനങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ഹിന്ദു സംഘടനകള്‍ രംഗത്ത് വരുമെന്നും നേതാക്കള്‍ പറഞ്ഞു. തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്കാന് മാര്‍ച്ച് 10ന് സാമൂഹ്യ നീതി സമിതി യോഗം കോട്ടയ്ത്ത് ചേരും, ഏപ്രില്‍ 6ന് ആലുവയില്‍ ചേരുന്ന ഹിന്ദു നേതൃ സമ്മേളനം പ്രക്ഷോഭങ്ങള്‍ക്ക് അന്തിമരൂപം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, വിഭാഗ് സംഘടനാ സെക്രട്ടറി കെ. പ്രഭാകരന്, കെപിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി തുറവൂര്‍ സുരേഷ്, കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.റ്റി. ഭാസ്കരന്, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, എകെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വാസുദേവന്‍ ആള് ഇന്ത്യ വീരശൈവ സഭ ജില്ലാ പ്രസിഡന്റ് റ്റി.വി. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: