രാമായണ പരിക്രമണ യാത്ര ജൂലൈ 17ന്

Friday 24 June 2016 9:23 pm IST

പുല്‍പ്പള്ളി : പന്ത്രണ്ടാമത് രാമായണ പരിക്രമണ തീര്‍ത്ഥയാത്ര ജൂലൈ 17 ന് നടക്കും. രാമായണ കഥകളുറങ്ങുന്ന പുല്‍പ്പള്ളിയിലെ വിവിധ ക്ഷേത്രങ്ങളെ വലംവച്ച് നടത്തുന്ന തീര്‍ത്ഥയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ രാമായണ സേന്ദശം നല്‍കും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. പരിക്രമണ നടത്തിപ്പിനുള്ള നിധി ശേഖരണത്തിന്റ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തി. യോഗത്തില്‍ മാനന്തവാടി അമൃതാനന്ദമയി മഠാധിപതി അക്ഷയാമൃത ചൈതന്യ, സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീനിവാസന്‍മാസ്റ്റര്‍, സുരേഷ് മാന്താനത്ത്, കൊട്ടാരം ജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.