അയ്മനം: അയ്മനം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സര്‍ക്കാര്‍ പുറമ്പോക്കുഭൂമി വ്യാപകമായി കയ്യേറിയത് തിരിച്ചുപിടിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അയ്മനം എന്‍ഡിഎ കമ്മിറ്റി നടത്തിയ ധര്‍ണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. കുത്തകകള്‍ കയ്യേറിയ ഭൂമി തിരിച്ചെടുക്കുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബിജെപിയും എന്‍ഡിഎയും ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് പ്രസിഡന്റിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു. ജലഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയില്‍ പഞ്ചായത്തിലെ1, 20 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മാഞ്ചിറപ്പാലം പൊളിച്ചുമാറ്റി അനുയോജ്യമായ രീതിയില്‍ പുതുക്കിപ്പണിയണമെന്നും ബിജെപി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഓമനക്കുട്ടന് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് എം.വി.ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍മാരായ എം.എസ്.ജയകുമാര്‍, രാജി സതദീശ്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് കെ.പി.സന്തോഷ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.പി.ധനീഷ്, ബിജെപി പഞ്ചായത്ത് സക്രട്ടറി സജി.പി, അഭിജിത്ത് പ്രകാശ്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: