കല്‍പ്പറ്റ: സൈലന്റ്വാലി ദേശീയ ഉദ്യാനത്തില്‍ രണ്ട് പുതിയ ഇനം തവളകള്‍. ഡോ. അനില്‍ സക്കറിയ, റോബിന് അബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. ബുഷ് ഫ്രോഗ് ഇനത്തിലുള്ള റാവോര്‍ചെസ്റ്റസ് സൈലന്റ്വാലി ആണ് ഇതില്‍ ഒരു ഇനം.
ഉദ്യാനത്തിലെ സിസ്പാറ തുടുക്കി ഭാഗങ്ങളിലെ മഴക്കാടുകളിലാണ് ഒരിനത്തെ കണ്ടെത്തിയത്. രണ്ടാമത്തെ ഇനമായ റാവോര്‍ചെസ്റ്റസ് ലെച്ചിയയെ കണ്ടെത്തിയത് ഇതിനടുത്തു തന്നെയാണ്. രണ്ടാമത്തെ ഇനമായ റാവോര്‍ചെസ്റ്റസ് ലെച്ചിയയെ കണ്ടത്തിയ സര്‍വ്വേ ടീമിനെ നയിച്ച ഫോറസ്റ്റ് വാച്ചറായ ലെച്ചിയപ്പന്റെ പേര് കൂടി ചേര്‍ത്താണ് പേര് നല്‍കിയതെന്ന് ശാസ്ത്രഞ്ജര്‍ പറഞ്ഞു.പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷകരും സര്‍വ്വേയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: