കണ്ണൂര്‍: കേരള ഗ്രാമീണ്‍ ബേങ്ക് താണ ബ്രാഞ്ചിന്റെയും ദേശീയ നീതിവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ പള്ളിക്കുന്ന കുന്നാവ് എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനോപകരണങ്ങളും ഗാന്ധിയന്‍ പ്രസിദ്ധീകരണങ്ങളും ശ്രീനാരായണ ഗുരുദേവന് രചിച്ച ദൈവദശവും വിതരണം ചെയ്തു. പഠനോപകരണ വിതരണം കേരള ഗ്രാമീണ്‍ ബേങ്ക് താണ ബ്രാഞ്ച് മാനേജര്‍ എം.പി.മുരളീധരന് നിര്‍വ്വഹിച്ചു. ഗാന്ധിയന്‍ പ്രസിദ്ധീകരണങ്ങളുടെ വിതരണം ദേശീയ നീതിവേദി അധ്യക്ഷന്‍ പുതിയാണ്ടി വിജയന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്കൂള്‍ പ്രധാനാധ്യാപിക കെ.പി.കോമള, കേരള ഗ്രാമീണ്‍ ബേങ്ക് താണ ബ്രാഞ്ച് അസി.മേനേജര്‍ കെ.സന്തോഷ്, വി.എന്‍.മന്മഥന്, ടി.കെ.ഗണേഷ് ബാബു, ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: