കണ്ണൂര്‍: കേരള സംസ്ഥാന എക്സൈസ് വകുപ്പും കണ്ണൂര്‍ ഐആര്‍പിസിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ ഗവ.—വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് മേയര്‍ ഇ. പി.ലത ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷനായിരിക്കും. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പൊലീസ് മേധാവി കോറി സഞ്ജയ് കുമാര്‍ ഗുരുദിന് ലഹരിവിരുദ്ധ സന്ദേശം നല്‍കും. വരല്ലേ ഈ വഴിയേ- നാടകവും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: