കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ശാസ്ത്രമുകുളം പരിപാടിയുടെ എട്ടാമത്തെ ക്ലാസ്സ് സ്റ്റേറ്റ് ഇന്‍സ്റ്റിസ്റ്റിറ്റിയൂട്ട് ഓഫ് എന്‍സൈക്ലോപീഡിയക്ക് പബ്ലിക്കേഷന്‍സ് മുന്‍ഡയരക്ടര്‍ കെ.പാപ്പൂട്ടി പ്രപഞ്ചവിസ്മയങ്ങള്‍ എന്ന വിഷയത്തെപ്പറ്റി നാളെ രാവിലെ 10 മണിക്ക് ക്ലാസ്സെടുക്കും. പരിപാടിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ രാവിലെ ഒമ്പതര മണിക്ക് സയന്‍സ് പാര്‍ക്കില്‍ ഹാജരാകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. കിഡ് സൈന്റിസ്റ്റ് പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കും പങ്കെടുക്കാം.
യങ്ങ് സൈന്റിസ്റ്റ് പരിപാടിയില്‍ ഏതാനും പേരുടെ ഒഴിവുണ്ട്. താല്പര്യമുളള 8, 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ സയന്‍സ് പാര്‍ക്കുമായി ബന്ധപ്പെടണം. ഫോണ്‍ 04972766780.
പ്രതികരിക്കാൻ ഇവിടെ എഴുതുക: