സ്വാഗതസംഘം രൂപീകരിച്ചു

Friday 24 June 2016 11:17 pm IST

തിരുവനന്തപുരം: വിളക്കിത്തല നായര്‍ സമാജം 62-ാം വാര്‍ഷിക സമ്മേളനത്തിന്റെ നടത്തിപ്പിനായി തിരുവനന്തപുരം പ്രസ്‌ക്ലബി ഹാളില്‍ വച്ചുനടന്ന സ്വാഗത സംഘരൂപീകരണയോഗം സമാജം രക്ഷാധികാരി ജി. കുട്ടപ്പന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ആറ്റുകുഴി സദാശിവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. രാധാകൃഷ്ണന്‍ അസിസ്റ്റന്റ് സെക്രട്ടറി എം.എന്‍. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ആഗസ്റ്റ് 28 ന് തിരുവനന്തപുരത്തുനടക്കുന്ന സംസ്ഥാന വാര്‍ഷിക സമ്മേളനം വിജയിപ്പിക്കാന്‍ 501 അംഗ ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു. ചെയര്‍മാനായി ആറ്റുകുഴി സദാശിവനേയും ജനറല്‍ കണ്‍വീനറായി വിളപ്പില്‍ശാല ജയനേയും തെരഞ്ഞെടുത്തു. യോഗത്തില്‍ ജയന്‍വിളപ്പില്‍ശാല, എസ്. ശിവരാജന്‍, മലയാണ്മ ശശികുമാര്‍, ഭാസിഭാസ്‌ക്കര്‍, ഗിരിജ. പി.പി, തിരുവല്ലം ഭാസി, ചിത്രലേഖ, ശാരദ അശോക്കുമാര്‍, ഏണിക്കര രാജേഷ്, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.